ബിഹാറിൽ നിതീഷ് കുമാറിന്റെ പിന്തുണ നഷ്ടമായതിന് പിന്നാലെ ചണ്ഡീഗഢ് മുനിസിപ്പല് കോര്പറേഷന് തിരഞ്ഞെടുപ്പിലും കാലിടറി ഇൻഡി മുന്നണി. എതിർ സ്ഥാനാർത്ഥി എഎപിയുടെ കുല്ദീപ് കുമാറിനെതിരെ 4 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ മനോജ് കുമാര് സോങ്കര് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കുല്ദീപ് കുമാറിന് 12 വോട്ടും മനോജ് കുമാര് സോങ്കറിന് 16 വോട്ടും ലഭിച്ചപ്പോള് എട്ട് വോട്ടുകള് അസാധുവായി. കോണ്ഗ്രസും എഎപിയും സഖ്യമായി മത്സരിച്ചിട്ടും മേയര് സ്ഥാനം നഷ്ടമായത് ഇൻഡി മുന്നണിയെ ഞെട്ടിച്ചിട്ടുണ്ട്.
35 അംഗ മുനിസിപ്പല് കോര്പറേഷനില് എഎപി.-കോണ്ഗ്രസ് സഖ്യത്തിന് 20 അംഗങ്ങളും ബിജെപിക്ക് 15 അംഗങ്ങളുമാണുണ്ടായിരുന്നത്. സഖ്യത്തിന് ഭൂരിപക്ഷം ഉറപ്പായിരുന്ന സ്ഥലത്താണ് ബിജെപി അട്ടിമറി വിജയം നേടിയത്.
എക്സ് ഒഫീഷ്യോ അംഗമായ കിരണ് ഖേറിന്റെ വോട്ടും മനോജ് കുമാര് സോങ്കറിന് ലഭിച്ചപ്പോൾ എട്ട് പേരുടെ വോട്ട് അസാധുവായി പ്രഖ്യാപിച്ചതിനെതിരെ എഎപി-കോണ്ഗ്രസ് അംഗങ്ങള് പ്രതിഷേധിച്ചു. നടപടിക്കെതിരെ പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയെ സമീപിക്കുമെന്ന് എഎപി. പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷമായി ബിജെപിയാണ് കോർപ്പറേഷൻ ഭരിക്കുന്നത്.
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…