'BJP's victory in the Lok Sabha elections is the result of the sweat and hard work of the party workers'; Rajnath Singh expressed his thanks
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയം നേടിയതിൽ പാർട്ടി പ്രവർത്തകർക്ക് നന്ദി അറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓരോ പ്രവർത്തകന്റേയും വിയർപ്പിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമാണ് ഈ വിജയമെന്ന് രാജ്നാഥ് സിംഗ് പറയുന്നു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.
‘തുടർച്ചയായ മൂന്നാം തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം പാർട്ടി പ്രവർത്തകർ ഒഴുക്കിയ വിയർപ്പിന്റേയും കഠിനാധ്വാനത്തിന്റേയും കൂടി വിജയമാണ്. ബിജെപി ദേശീയ നേതൃത്വത്തിന് കീഴിൽ രാജ്യത്തെമ്പാടുമുള്ള ഓരോ പ്രവർത്തകനും കഠിന പരിശ്രമം നടത്തി. പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ കീഴിൽ ഇതിനായി പരിശ്രമം നടത്തിയ ഓരോ പ്രവർത്തകനേയും അഭിനന്ദിക്കുകയും അവരെ നന്ദി അറിയിക്കുകയും ചെയ്യുന്നു, രാജ്നാഥ് സിംഗ് കുറിച്ചു.
ലക്നൗ ലോക്സഭാ സീറ്റിൽ എസ്പി സ്ഥാനാർത്ഥി രവിദാസ് മെഹ്റോത്രയെ 1,30,000ത്തിലധികം വോട്ടുകൾക്കാണ് രാജ്നാഥ് സിംഗ് പരാജയപ്പെടുത്തിയത്. ലക്നൗ മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം വിജയമാണ് അദ്ദേഹത്തിന്റേത്. രാജ്നാഥ് സിംഗ് 6,12,709 വോട്ടുകളും, രവിദാസ് മെഹ്റോത്ര 4,77,550 വോട്ടുകളുമാണ് സ്വന്തമാക്കിയത്. ബിഎസ്പിയുടെ മുഹമ്മദ് സർവാർ മാലിക്കിന് 30,192 വോട്ടുകളാണ് ലഭിച്ചത്.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…