Wednesday, May 15, 2024
spot_img

ബീഹാർ പോലീസ് പരിശീലന കേന്ദ്രത്തിൽ സ്‌ഫോടനം; ഇരുമ്പ് ആണികളും ബോംബ് അവശിഷ്ടങ്ങളും കണ്ടെടുത്തു

ഭഗൽപൂർ: ഭഗൽപൂരിലെ നാഥ്‌നഗർ മേഖലയിലെ ബീഹാർ പോലീസിന്റെ പരിശീലന കേന്ദ്രത്തിൽ സ്‌ഫോടനം നടന്നു. ലാൽമാത്യയ പോലീസ് സംഘം, നാഥ്‌നഗർ ഇൻസ്‌പെക്ടർ, എന്നിവർ വിശദ അന്വേഷണങ്ങൾക്കായി സംഭവ സ്ഥലത്തെത്തി. അന്വേഷണ സംഘത്തെ സഹായിക്കുന്നതിനായി ഡോഗ് സ്‌ക്വാഡുമുണ്ട്.

പരിശീലന ക്യാമ്പിനു സമീപത്ത് തരിശായി കിടക്കുന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്നും ഇരുമ്പ് ആണികളും ബോംബ് അവശിഷ്ടങ്ങളും കണ്ടെടുത്തു. ബോംബ് ഡിസ്‌പോസൽ സംഘം വിദഗ്‌ദ്ധ പരിശോധനകൾ നടത്തുമെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും പോലീസ് പറഞ്ഞു.

തുടർച്ചയായി സ്‌ഫോടനങ്ങൾ സംസ്ഥാനത്ത് നടക്കുന്നതായി പോലീസ് വ്യക്തമാക്കി. ഈ മാസത്തിന്റെ തുടക്കത്തിൽ പട്നയിലെ സിവിൽ കോടതിയിലും തീവ്രത കുറഞ്ഞ സ്ഫോടനം റിപ്പോർട്ട് ചെയ്തു. പട്ന സർവകലാശാലയിലെ പട്ടേൽ ഹോസ്റ്റലിൽ നിന്ന് വെടിമരുന്ന് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച സരൺ ജില്ലയിലെ അനധികൃത പടക്ക നിർമ്മാണശാലയിലും സ്ഫോടനം ഉണ്ടായി. സ്ഫോടനത്തെ തുടർന്ന് ആറ് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Latest Articles