Srilankan-crisis-5-death-200-accident-fire-attack-on-house
കൊച്ചി: പെരുമ്പാവൂരിലെ വീട്ടില്‍ നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ വീടുകള്‍ക്ക് കേടുപാട്. വെങ്ങോലയിലാണ് സംഭവം. പ്രദേശത്തെ അടച്ചിട്ട വീട്ടുവളപ്പിലാണ് സ്‌ഫോടനം നടന്നത്. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.പരിസരത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ വീടിന്റെ ജനലുകളും ഭിത്തിയും മതിലും പൂര്‍ണമായും തകര്‍ന്നു. നാല് വീടുകളുടെ മതിലുകള്‍ തകര്‍ന്നിട്ടുണ്ട്.
ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സമീപത്തുളള പാറമട ഉടമയുടെ പഴയ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഇയാള്‍ പഴന്തോട്ടം സ്വദേശിയാണ്. നേരത്തേ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച് വയ്ക്കുന്ന പൂനൂര്‍ സ്‌ക്കൂളിന് സമീപത്തുളള വീട്ടില്‍ പാറമടയിലെ മാനേജരായ കുമാര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതാണ്.
രാത്രി ഏഴരയോടെ കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പണ്ട് ഉപയോഗശൂന്യമായി കിടന്ന സ്്‌ഫോടകവസ്തുക്കള്‍ പൊട്ടുകയായിരുന്നു. സ്‌ഫോടനത്തില്‍ വീടിന്റെ ജനലുകളും ഭിത്തിയും മതിലും പൂര്‍ണമായി തകര്‍ന്നു. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്ബനം ഉണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. ഫയര്‍ഫോഴ്‌സ് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…