Sunday, June 2, 2024
spot_img

കശ്മീരിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം

ശ്രീനഗർ: കശ്മീരിൽ സ്ഫോടനം (Blast In Kashmir). ജമ്മുകശ്മീരിലെ ഉദ്ധംപൂരിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിൽ 14ഓളം പേർക്ക് പരിക്കേറ്റു. ഭീകരാക്രമണമെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു പോലീസ് അറിയിച്ചു.

ഉദ്ധംപൂരിലെ സലാത്തിയ ചൗക്കിലാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു വെൻഡിങ് കാർട്ടിലാണ് സ്‌ഫോടനം നടന്നത്. സമീപത്താണ് തഹസിൽദാരുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതേസമയം മേഖലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.

Related Articles

Latest Articles