Saturday, December 20, 2025

ഐഎന്‍സ് രണ്‍വീറിലെ സ്ഫോടനം: അപകടകാരണം വാതകച്ചോര്‍ച്ച ?; പൊട്ടിത്തെറി സ്‌ഫോടക വസ്തുവിനാലല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മുംബൈ: മുംബൈയില്‍ നാവിക സേന കപ്പല്‍ ഐഎന്‍എസ് രണ്‍വീറിലുണ്ടായ (INS Ranvir) സ്ഫോടനം സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്. ആയുധങ്ങൾ കൊണ്ടോ യുദ്ധ സാമഗ്രികൾ കൊണ്ടോ അല്ല സ്ഫോടനം ഉണ്ടായതെന്നാണു പ്രാഥമിക വിവരം. സ്ഫോടനത്തിന് കാരണം വാതകച്ചോര്‍ച്ചയെന്നാണ് ലഭിക്കുന സൂചന.

കംപാർട്ട്‌മെന്റിന് മുകളിൽ നിന്നിരുന്നവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ 11 നാവികസേന ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ല.ആയുധങ്ങള്‍ കൊണ്ടോ യുദ്ധ സാമഗ്രികള്‍ കൊണ്ടോ അല്ല സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ വൈകിട്ട് നാലരക്ക് കപ്പലിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് നാവികസേനാംഗങ്ങള്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1986 ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് രൺവീർ, നാവികസേനയുടെ രജ്പുത് ക്ലാസ് ഡിസ്ട്രോയറുകളുടെ പുതിയ പതിപ്പാണ്.

Related Articles

Latest Articles