Thursday, April 25, 2024
spot_img

അബുദാബി ആക്രമണം: തിരിച്ചടിച്ച് സൗദി സഖ്യസേന; 230 ഹൂതി ഭീകരരെ വധിച്ചു

അബുദാബി: അബൂദാബി ആക്രമണത്തിന് (UAE drone attack) പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി വിമതർക്കെതിരെ നിരവധി ഇടങ്ങളിൽ ബോംബാക്രമണം നടന്നു. ആക്രമണത്തില്‍ ഒമ്പത് സൈനിക വാഹനങ്ങള്‍ നശിപ്പിക്കപ്പെടുകയും 80ലധികം ഭീകരരെ വധിക്കുകയും ചെയ്തതായി സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി (എസ്പിഎ) ട്വിറ്ററില്‍ അറിയിച്ചു.

സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു. അറബ് മേഖലയുടെ സമാധാനത്തിന് ഭീഷണിയാണ് ഹൂതി ഭീകരതയെന്ന് സൗദി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് അബുദാബി വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തു. സംഭവത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു.

അതേസമയം അബുദാബിയിലെ ഹൂത്തി ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ജനവാസ മേഖലകള്‍ക്ക് നേരെയുള്ള ഹൂത്തി ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും സമാധാനം തകര്‍ക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഐക്യ രാഷ്ട്ര സഭയുടെ വ്യക്തമാക്കി.

Related Articles

Latest Articles