Friday, May 3, 2024
spot_img

സൗദി അറേബ്യയിൽ രണ്ടിടത്തതായി തീപിടുത്തം; അപകടം നിയന്ത്രണ വിധേയം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

റിയാദ്: സൗദി അറേബ്യയിൽ രണ്ടിടങ്ങളിൽ തീപിടുത്തം. റിയാദിലും ദമ്മാമിലുമാണ് അഗ്നിബാധ ഉണ്ടായത്. റിയാദിൽ അൽമആലി ഡിസ്ട്രിക്ടിൽ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിട്ട കെട്ടിട നിർമാണ അവശിഷ്ടങ്ങളിലും മറ്റുമാണ് തീ പടർന്നുപിടിച്ചത്. ദമാമിൽ അൽമുൻതസഹ് ഡിസ്ട്രിക്ടിൽ നിർമാണത്തിലുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചിരുന്നു. ഈ അപകടങ്ങളില്‍ മറ്റ്‌ നാലു പേർക്കാണ് പരിക്കേറ്റത്. തായിഫ് – അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles