ബ്ലൂ ഗോസ്റ്റ് ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുന്നു
ടെക്സാസ് : സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഫയര്ഫ്ളൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം വിജയകരമായി ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തു. ദൗത്യം വിജയകരമായിരുന്നുവെന്ന് ഫയര്ഫ്ളൈ മിഷന് കണ്ട്രോള് സ്ഥിരീകരിച്ചിട്ടുണ്ട്. ”ഞങ്ങള് ചന്ദ്രനിലെത്തി” എന്നായിരുന്നു ഫയര്ഫ്ളൈയുടെ വാക്കുകള്. നാസയുമായി സഹകരിച്ചായിരുന്നു ദൗത്യം, ഇതോടെ ചന്ദ്രോപരിതലത്തില് വിജയകരമായി പേടകം ഇറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫര്ഫ്ളൈ മാറി. കഴിഞ്ഞ ഫെബ്രുവരിയില് അമേരിക്കന് എയ്റോസ്പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്സ് ഈ നേട്ടം കൈവരിച്ചിരുന്നു.
ചന്ദ്രനിലേക്കുള്ള 45 ദിവസം നീണ്ട യാത്രയ്ക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങള് ബ്ലൂ ഗോസ്റ്റ് അയച്ചിരുന്നു. 6അടി-6-ഇഞ്ച് ഉയരമുള്ള ലാന്ഡര് മാര്ച്ച് ആദ്യം ചന്ദ്രനിലെ വടക്കന് അക്ഷാംശങ്ങളിലെ മാരേ ക്രിസിയത്തിലാണ് ഇറങ്ങിയത്. നാസയ്ക്ക് വേണ്ടി 10 പരീക്ഷണ ദൗത്യങ്ങളാണ് ഫയര്ഫ്ളൈ ലക്ഷ്യമിടുന്നത്. അതിലൊന്നാണ് മറ്റ് ഗ്രഹങ്ങളില് നിന്നു സാമ്പിളുകള് ശേഖരിക്കുന്നതിനായി വികസിപ്പിച്ച പ്ലാനറ്റ് വാക്ക് (എല്.പി.വി) എന്ന ഉപകരണത്തിന്റെ പരീക്ഷണം. ഒരു ഹൈ ടെക്ക് വാക്വം ക്ലീനറാണ് എല്പിവി. മര്ദം ഉപയോഗിച്ച് വാതകം പുറത്തേക്ക് വിട്ട് ഗ്രഹങ്ങളുടെ ഉപരിതലത്തിലെ മണ്ണ് ഇളക്കി ഉയര്ത്തും. ഒരു ചെറിയ ചുഴലിക്കാറ്റ് പോലെ അന്തരീക്ഷത്തിലേക്ക് ഉയരുന്ന മണ്ണും കല്ലും വാക്വം ഉപയോഗിച്ച് കണ്ടെയ്നറിലേക്ക് വലിച്ചെടുക്കുകയുമാണ് ഇത് ചെയ്യുക. ഒരു സെന്റീമീറ്റര് വലിപ്പമുള്ള വസ്തുക്കള് വരെ ഇതുവഴി ശേഖരിക്കാനാവും. എല്പിവി ഉള്പ്പടെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ഫയര്ഫ്ലൈ ബ്ലൂഗോസ്റ്റ് ലൂണാര് ലാന്ററില് ഉള്ളത്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…