Wednesday, December 24, 2025

ബി എം എസ് നേതൃത്വം നൽകുന്ന മോട്ടോർ ഫെഡറേഷനുകൾ പ്രക്ഷോഭത്തിലേക്ക്; ഏപ്രിൽ 5 ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർദ്ധനവ് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശ അടിയന്തിരമായി നടപ്പിലാക്കുക, മറ്റ്‌ സംസ്ഥാന സർക്കാരുകൾ ചെയ്തതുപോലെ കേരള സർക്കാരും ഇന്ധന നികുതി കുറക്കുക, ടാക്സി വാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഏപ്രിൽ അഞ്ചിന് ബി എം എസ് തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി മാർച്ച് 24 വ്യാഴാഴ്ച മോട്ടോർ ഫെഡറേഷനുകൾ പ്രക്ഷോഭം നടത്തും.

മോട്ടോർ തൊഴിൽ രംഗത്തെ തൊഴിലാളികൾക്ക് അധിക ബാധ്യത അടിച്ചേൽപ്പിക്കുന്നതാണ് സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഹരിത നികുതി. ഇത്തരം തൊഴിലാളി ദ്രോഹ നടപടികൾ സർക്കാർ തിരുത്തണമെന്നും. കേരളാ പ്രൈവറ്റ് ബസ് ആൻഡ് ഹെവി വെഹിക്കിൾ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ സി കൃഷ്ണൻ, കേരളാ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് ആർ തമ്പി, കേരളാ ഓട്ടോറിക്ഷാ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ മോഹനൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Latest Articles