Kerala

തുമ്പയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം കണ്ടെത്തി

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ഒടുവിൽ കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കരയിൽ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. നാലു പേർ നീന്തി രക്ഷപ്പെട്ടു.

എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഫ്രാൻസിസിനെ കാണാതാവുകയായിരുന്നു. മത്സ്യ തൊഴിലാളികളും തീരദേശ പോലീസും കോസ്റ്റു ഗാർഡും തിരച്ചിൽ നടത്തിയെങ്കിലും ഫ്രാൻസിസിനെ കണ്ടെത്തിയില്ല. ഇന്ന് വെളുപ്പിനാണ് സൗത്ത് തുമ്പ ഭാഗത്ത് കടലിൽ മൃതദേഹം കണ്ടെത്തിയത്. കരയിലെത്തിച്ച മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

anaswara baburaj

Recent Posts

ഭീ-ക-ര-ന്മാ-രു-ടെ കോട്ട ത-ക-ർ-ത്തെ-റി-യാ-ൻ മോദി !

ഭീ-ക-ര-വാ-ദ-ത്തെ ത-ക-ർ-ത്തെ-റി-യാ-ൻ 33 വർഷം മുൻപ് സ്വാമി വിവേകാനന്ദനെ കാണാനെത്തിയ നരേന്ദ്രൻ ഇന്ന് തീ-വ്ര-വാ-ദ-ത്തി-ന്റെ അടിവേരറുത്ത് കരുത്തനായി തിരിച്ചെത്തി

20 mins ago

സിദ്ധാർത്ഥന്റെ ദുരൂഹ മരണം ! പ്രതികൾക്ക് ഉപാധികളോടെ ജാമ്യം; ഹൈക്കോടതി നടപടി സിബിഐയുടെയും സിദ്ധാർത്ഥന്റെ മാതാവിന്റേയും എതിർപ്പ് മറികടന്ന്

എസ്എഫ്ഐ നേതാക്കളുൾപ്പെട്ട വിദ്യാർത്ഥി സംഘത്തിന്റെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദ്ദനത്തിനും ഇരയായതിന് പിന്നാലെ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻനെ ദുരൂഹ…

22 mins ago

ആർ ബി ഐ യുടെ കയ്യിൽ എത്ര ടൺ സ്വർണ്ണമുണ്ടെന്നറിയാമോ ? ഇതാ കണക്കുകൾ

സ്വർണ്ണ ശേഖരം പണയംവച്ച രാജ്യം എന്ന നാണക്കേടിൽ നിന്നും ഭാരതം മുക്തമായി ! വിദേശത്തു നിന്നും വന്നത് 100 ടൺ…

32 mins ago

പേവിഷബാധ ! എട്ട് വയസുകാരന് ദാരുണാന്ത്യം ! ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതർ കുട്ടിക്ക് വാക്‌സിൻ നൽകിയില്ലെന്ന ആരോപണവുമായി ബന്ധുക്കൾ !

പേവിഷബാധയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി എട്ട് വയസുകാരനായ…

48 mins ago

ആഹാരം കഴിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന ദുരവസ്ഥയെ കുറിച്ച്

അന്നനാളവും ശ്വാസനാളവും തുറക്കുന്നിടത്ത് വോയ്‌സ് ബോക്സിന് നിർണ്ണായക പങ്കുവഹിക്കാനുണ്ട്

1 hour ago

മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു ! പിൻവാതിൽ വഴി രക്ഷപെട്ടതിനാൽ അമ്മ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് സംഭവം. തീ ആളിപ്പടർന്നതോടെ പിൻവാതിൽ വഴി…

1 hour ago