Wednesday, December 24, 2025

വീണ്ടും സെൽഫി ദുരന്തം: നദിക്ക് മധ്യത്തിൽ വച്ച് സെൽഫിയെടുക്കാൻ ശ്രമം; ബോട്ട് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്ന സുഹൃത്തിനായി തിരച്ചിൽ തുടരുന്നു

ജയ്പൂർ: സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ജയ്പൂരിലെ നെവ അണക്കെട്ടിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നെവ്ത ഡാമിൽ മൂന്ന് സുഹൃത്തുക്കളായ സുരേഷ് ഗുർജാർ, സാക്ഷം തമ്പി, ഗൗരവ് എന്നിവർ ബോട്ടിംഗിന് പോയ സമയത്താണ് സംഭവം. മരിച്ച സുരേഷിന്റെ മൃതദേഹം കണ്ടെടുത്തു.

ഇവരിൽ ഒരാൾ നീന്തിയാണ് പുറത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബോട്ടിൽ കയറിയ യുവാക്കൾ വെള്ളത്തിന് നടുവിൽ വെച്ച് സെൽഫി എടുക്കാൻ തുടങ്ങി. ഇതോടെ ബോട്ട് മറിയുകയായിരുന്നുവെന്ന് സെസ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സത്പാൽ സിംഗ് പറഞ്ഞു. ഗൗരവും ബോട്ട് നടത്തിപ്പുകാരും നീന്തി കരയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും സുരേഷും സാക്ഷവും മുങ്ങി. ഞായറാഴ്ചയാണ് സുരേഷിന്റെ മൃതദേഹം കണ്ടെടുത്തത്. മരിച്ചതായി സംശയിക്കുന്ന സക്ഷമിനായി തിരച്ചിൽ തുടരുകയാണ്.

Related Articles

Latest Articles