Wednesday, January 7, 2026

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം !ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു. മത്സ്യ ബന്ധനത്തിനായി പോയി തിരികെ വരവേ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞതെന്നാണ് റിപ്പോർട്ട്.

അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റ 4 പേരെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഗുരുതരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് പക്ഷെ രക്ഷിക്കാനായില്ല.

Related Articles

Latest Articles