lata-mangeshkar-to-remain-in-the-icu-under-observation-says-doctor
മുംബൈ: ഗായിക ലത മങ്കേഷ്‌കറിന്റെ (Lata Mangeshkar Covid) ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. കോവിഡ് ബാധിച്ച് ചികിത്സയിൽ സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലത മങ്കേഷ്‌കർ ഇപ്പോഴുള്ളത്. രണ്ട് ദിവസം മുൻപാണ് ഇവരെ വെന്റിലേറ്ററിൽ നിന്നും മാറ്റിയത്.
എന്നാൽ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയാണ് കണ്ടുവരുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു. ജനുവരി 8നാണ് ലത മങ്കേഷ്‌കറിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ഇന്ത്യൻ സിനിമാലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് ലത മങ്കേഷ്‌കർ. 1942ൽ തന്റെ 13-ാം വയസ്സിലാണ് ലത മങ്കേഷ്‌കർ സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗായികയുടെ തിരിച്ചുവരവിനായി കലാലോകം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…