Brett Lee
ജൊഹന്നാസ്ബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് പങ്കുവച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് തനിക്ക് ലഭിച്ച കത്തിന്റെ ചിത്രമാണ് താരം തന്റെ ട്വിറ്ററിൽ പങ്കുവച്ചത്.
ബ്രെറ്റ് ലീയുടെ ട്വീറ്റ് ഇങ്ങനെ:
“ഞാൻ ഇന്ത്യയെയും അതിലെ ജനങ്ങളെയും എത്രമാത്രം സ്നേഹിക്കുന്നുവെന്നത് രഹസ്യമല്ല, ഈ മനോഹരമായ രാജ്യം ആസ്വദിക്കാനും, ഇത്രയും വർഷം ചെലവഴിക്കാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷമുണ്ട്,” എന്നാണ് താരം കുറിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി താരത്തിന് കത്തയച്ചത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഇന്ത്യന്‍ സംസ്കാരം പിന്തുടരുന്നവരുമായ കുറച്ചുപേര്‍ക്കാണ് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചിട്ടുള്ളത്. മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സീനും മോദി കത്തയച്ചിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ജോണ്ടി പ്രധാനമന്ത്രിയുടെ കത്ത് ഷെയർ ചെയ്തത്. തന്റെ മകൾക്ക് ഇന്ത്യ എന്ന് പേരിട്ട ജോണ്ടി റോഡ്സും ഇന്ത്യയും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മോദി കത്തിൽ പരാമർശിക്കുന്നുണ്ട്.
ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും ആഘോഷങ്ങളുടെയും കടുത്ത ആരാധകനായ ജോണ്ടി രാജ്യം അടിക്കടി സന്ദര്‍ശിക്കാറുണ്ട്. 2015ല്‍ ഒരു സകുടുംബ സന്ദര്‍ശന വേളയിലാണ് ഭാര്യ മെലാനി, മുംബൈയില്‍ വെച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇന്ത്യയില്‍ വച്ച് ജനിച്ചതിനാല്‍ ജോണ്ടി മകള്‍ക്ക് ഇന്ത്യയെന്ന് പേരിടുകയായിരുന്നു. ജോണ്ടിയുടെ ട്വീറ്റ് വായിക്കാം. ഇതിനുപുറമെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനും മോദിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. ഗെയിലും ഇന്ത്യയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…