Monday, May 20, 2024
spot_img

നേരിയ ആശ്വാസം: കർണാടകയിൽ രോഗികളുടെ ഇരട്ടി രോഗമുക്തർ: തമിഴ്‌നാട്ടില്‍ ഇന്ന് കാല്‍ലക്ഷത്തോളം പേര്‍ക്ക് കോവിഡ്

ബംഗളൂരു: രാജ്യം കോവിഡ് മൂന്നാം തരംഗത്തിൻ്റെപിടിയിൽ മുങ്ങുകയാണ്. എന്നാൽ ചില സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായത് ആശ്വാസകരമാകുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമാണ് ഈ കുറവ് വന്നിരിക്കന്നത്. ഇവിടങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് രോഗികൾ കുറവാണ്. മാത്രമല്ല കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയാണ് രോഗമുക്തി. 33,337 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം 69,902 പേര്‍ രോഗമുക്തി നേടി. 70 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 2,52,132 ആയി. ടിപിആര്‍ 19.37 ആണ്. എന്നാൽ ഇതുവരെ മരിച്ചത് 38,874 ആണ്.

തമിഴ്‌നാട്ടില്‍ ഇന്ന് കാല്‍ലക്ഷത്തോളം പേര്‍ക്ക് കോവിഡ്. 24,418 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത്. 27,855 പേരാണ് രോഗമുക്തി നേടിയത്. 46 പേര്‍ മരിച്ചു. സംസ്ഥാനത്ത് നിലവില്‍ 2,08,350 പേരാണ് ചികിത്സയിലുള്ളത്.

Related Articles

Latest Articles