കണ്ണൂർ:തലശ്ശേരി എരഞ്ഞോളി പാലത്ത് ബോംബ് സ്ഫോടനം.യുവാവിന്റെ കൈപ്പത്തി നഷ്ടപ്പെട്ടു.എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് നഷ്ടപ്പെട്ടത്.ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. തീവ്ര പരിചരണ വിഭാഗത്തിലുള്ള വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.പോലീസ് ബോംബ് പൊട്ടിത്തെറിച്ച സ്ഥലവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

