Bombblast
ജാർഖണ്ഡ്: ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിലുണ്ടായ ബോംബ് സ്ഫോടനത്തിൽ (Bomb Blast) യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ധൻബാദ് ഡിവിഷനിലെ ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ഇടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ അപകടത്തെ തുടർന്ന് പ്രദേശത്തെ റെയിൽ ഗതാഗതം തടസപ്പെട്ടു. റെയിൽവേ അധികൃതർ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷ പോലീസ് കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ബോംബാക്രമണത്തിനു പിന്നിലുള്ള ഭീകരരെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ ബോംബാക്രമണത്തിനു പിന്നിൽ കമ്മ്യൂണിസ്റ്റ് ഭീകരർ ആണെന്നാണ് സൂചന. ഇവിടെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളമുണ്ടെന്ന് പോലീസിന് അറിയിപ്പ് ലഭിച്ചിരുന്നു. ബോംബ് സ്ഫോടനത്തെ തുടർന്ന് ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ഇടയിലൂടെ കടന്നു പോകുന്ന ഡെഹ്രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്പെഷ്യൽ ട്രെയിൻ (03362) എന്നിവ യാത്ര അവസാനിപ്പിച്ചു. കൂടാതെ, മറ്റ് ട്രെയിനുകൾ വഴി തിരിച്ചു വിട്ടതായി റെയിൽവേ അറിയിച്ചു.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…