കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്‌കൂളിനുള്ളിൽ ബോംബ് സ്‌ഫോടനം. നോർത്ത് 24 പർഗനാസ് ജില്ലയിലെ ടിറ്റഗഡിലെ സ്‌കൂളിലായിരുന്നു സംഭവം. സ്‌ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ടിറ്റഗാഡ് ഫ്രീ ഇന്ത്യ ഹൈസ്‌കൂളിൽ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. വരാന്തയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവ സമയം വിദ്യാർത്ഥികൾ എല്ലാവരും ക്ലാസിനുള്ളിലായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ തറയ്‌ക്കും ചുവരിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിഞ്ഞ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറും സംഘവും സ്‌കൂളിൽ എത്തി പരിശോധന നടത്തി. സംഭവത്തിന്റെ നടുക്കത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…