അങ്കാറ: വിസ്താര വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിംഗ് നടത്തി .ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ബോയിങ് 787 വിമാനമാണ് .തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. മുംബൈയിൽ നിന്ന് പറന്നുയർന്ന ശേഷം ഏതാണ്ട് അഞ്ച് മണിക്കൂർ യാത്ര ചെയ്ത ശേഷമാണ് വിമാനം തുർക്കിയിൽ ഇറക്കിയത് സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് വിമാനം വഴിതിരിച്ചു വിടേണ്ടി വന്നതെന്നാണ് വിമാനകമ്പനി അറിയിച്ചിരിക്കുന്നത്.
വിമാനത്തിനുളളിൽ നിന്നും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുർന്നാണ് അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത് എന്നാണ് വിവരമെങ്കിലും ,ഇതിനെകുറിച്ച് കൂടുതൽ വിവരങ്ങളൊന്നും വിമാന കമ്പനി നൽകിയിട്ടില്ല.എന്നാൽ വിമാനത്തിലെ ടോയ്‍ലറ്റുുകളിലൊന്നിൽ നിന്ന് ജീവനക്കാർ ബോംബ് ഭീഷണി സന്ദേശം കണ്ടെടുക്കുകയായിരുന്നു എന്നാണ് വിവരം. ഇതേതുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.വിമാനം ലാൻഡ് ചെയ്തതിന് ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി പരിശോധന നടത്തി.

