Saturday, December 13, 2025

ചെന്നൈയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി? സന്ദേശമെത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു; പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്

ചെന്നൈ: നഗരത്തിലെ പ്രമുഖ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ഉച്ചയോടെയായിരുന്നു സ്‌കൂളുകളിൽ ബോംബുവച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും എത്തി സ്‌കൂളുകളിൽ പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സന്ദേശമെത്തിയ ഉടനെ സ്‌കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെടുക്കാൻ സാധിച്ചില്ല. അതിനാൽ സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. നിലവിൽ സന്ദേശമെത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles