Saturday, May 18, 2024
spot_img

ഒരു കിലോമീറ്റർ ഓടാൻ ചിലവ് പത്ത് പൈസ മാത്രം ! ഇന്ത്യൻ നിരത്തുകൾ ഭരിച്ച ലൂണ മടങ്ങി വരുന്നു ! 500 രൂപ മുടക്കി വാഹനം ബുക്ക് ചെയ്യാം

ഒരുകാലത്ത് ഇന്ത്യൻ നിരത്തുകൾ അടക്കി ഭരിച്ചിരുന്ന ലൂണ നിരത്തുകളിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ ഇലക്ട്രിക് രൂപത്തിലാണ് ഇതിഹാസ വാഹനത്തിന്റെ മടങ്ങി വരവ്. ലൂണയുടെ വിലയും നിർമ്മാതാക്കളായ കൈനറ്റിക് ഗ്രീൻ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വേരിയന്റുകളിലായി ലഭിക്കുന്ന ലൂണയുടെ എക്സ്1 വേരിയന്റിന് 69990 രൂപയും എക്സ്2 വേരിയന്റിന് 74990 രൂപയുമാണ് ദില്ലി എക്സ്ഷോറൂം വില. 1.7 kWh, 2 kWh, 3 kWh ബാറ്ററി പായ്ക്കുകളിൽ ലൂണ ലഭിക്കും.

ആദ്യ രണ്ടു ബാറ്ററി പായ്ക്കുകൾക്കും 110 കിലോമീറ്ററും രണ്ടാമത്തെ ബാറ്ററി പായ്ക്കിന് 150 കിലോമീറ്ററുമാണ് റേഞ്ച്. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഇലക്ട്രിക് ലൂണയ്ക്ക് 10 പൈസ മാത്രമേ ചെലവ് വരൂ എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 150 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ലൂണയ്ക്ക് 50 കിലോമീറ്റർ വരെ വേഗത്തിൽ കുതിക്കാനാകും. ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകൾ വഴി വാഹനത്തിന്റെ പ്രീബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു.500 രൂപ നല്‍കി ഇ ലൂണ ബുക്കു ചെയ്യാനാവും.

ലളിതമായ എല്‍സിഡി ഡാഷ്, യുഎസ്ബി ചാര്‍ജിങ് പോട്ട്, സൈഡ് സ്റ്റാന്‍ഡ് കട്ട് ഓഫ് എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള ഇ ലൂണ മള്‍ബെറി റെഡ്, ഓഷ്യന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. രണ്ടു വീലുകളിലും ഡ്രംബ്രേക്കുകളാണ് നല്‍കിയിട്ടുള്ള ഇ ലൂണയില്‍ ടെലസ്‌കോപിക് ഫോര്‍ക്കും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണുള്ളത്. ചക്രത്തിനോടു ചേര്‍ന്നു ഘടിപ്പിച്ചിട്ടുള്ള ഹബ്ബ് മോട്ടോറാണ് ഇ ലൂണയെ ചലിപ്പിക്കുന്നത്. പരമാവധി ടോര്‍ക്ക് 22Nm. 2kWh ബാറ്ററി നാലു മണിക്കൂറുകൊണ്ട് പൂര്‍ണമായും ചാര്‍ജാവും. പോര്‍ട്ടബിള്‍ ചാര്‍ജറും ഇ ലൂണക്ക് ലഭ്യമാണ്.‌

Related Articles

Latest Articles