ബംഗളൂരു: കർണാടകയിലെ സ്കൂളുകള്ക്ക് നേരെ ബോംബ് ഭീഷണി. ഹിജാബ് വിവാദത്തിന് പിന്നാലെയാണ് കർണാടകയിൽ ഇത്തരമൊരു ഭീഷണി. ഇ മെയില് വഴിയാണ് ബെംഗളൂരുവിലെ ആറ് സ്കൂളുകള്ക്ക് നേരെ ബോംബ് ഭീഷണി വന്നതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര് കമാല് പാന്ത് വ്യക്തമാക്കി.
ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ, പൊലീസ് സ്കൂളുകളില് പരിശോധന നടത്തുകയാണെന്ന് പൊലീസ് കമ്മീഷണര് അറിയിച്ചു. ഗോവിന്ദാപുരയിലെ ഇന്ത്യന് പബ്ലിക്ക് സ്കൂള്, ഹെന്നൂരിലെ സെന്റ് വിന്സെന്റ് പല്ലോട്ടി സ്കൂള്, മറാത്തഹള്ളിയിലെ ന്യൂ അക്കാദമി സ്കൂള്, മഹാദേവപുരയിലെ ഗോപാലന് ഇന്റര്നാഷണല് സ്കൂള്, ഇലക്ട്രോണിക് സിറ്റിയിലെ എബനെസര് ഇന്റര്നാഷണല് സ്കൂള്, സുലകുണ്ടയിലെ ദില്ലി പബ്ലിക്ക് സ്കൂള് എന്നിവക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നിട്ടുള്ളത്.
അതേസമയം ഹിജാബ് വിവാദത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎസ് തീവ്രവാദികളുടെ വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ, സംസ്ഥാനത്തെ സ്കൂളുകൾക്ക് ബോംബ് ഭീഷണി ഉയർന്നത് കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
മാത്രമല്ല ബോംബ് ഭീഷണി സന്ദേശം ലഭിച്ച ഉടനെ വിദ്യാര്ത്ഥികളെയെല്ലാം സ്കൂളുകളില് നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇ മെയില് സന്ദേശത്തിന്റെ അടിസ്ഥാനത്തില് കർശനമായ പരിശോധന തുടരുകയാണെന്നും കൂടുതല് വിവരങ്ങള് ലഭിക്കുന്നതിനനുസരിച്ച് മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…