Sexual-assault-against-teenage-girl-mother-and-her-boyfriend-arrest
ഗുവാഹത്തി: അസമിലെ കൊക്രാജറിൽ കൂട്ട ബലാത്സംഗ കേസ് പ്രതികൾക്ക് സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചു. ഗോത്രവിഭാഗത്തിൽ പെട്ട രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലാണ് വിധി.
2021ലാണ് കേസിനാസ്പദമായ സംഭവം.മുസാമിൽ, നജീബുൾ, ഫാറിസുൾ എന്നിവരാണ് നീചകൃത്യം ചെയ്തത്. മാത്രമല്ല ബലാത്സംഗത്തിനരകളായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീടുകൾ 2021 ജൂൺമാസത്തിൽ സന്ദർശിച്ച വിവരങ്ങളും ചിത്രവും പങ്കുവെച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോടതി വിധി അഭിനന്ദനാർഹമാണെന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം കൊലപാതകം നടന്ന സമയത്ത് പെൺകുട്ടികളുടെ വീടുകളിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. പിന്നാലെ സർക്കാർ വക സഹായങ്ങൾ പ്രഖ്യാപിക്കുകയും, വരും നാളുകളിലും കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
മാത്രമല്ല കേസ് കൃത്യമായി അന്വേഷിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിഅഭിനന്ദിക്കുകയും ചെയ്തു. അസമിന്റെ ഗോത്രമേഖലയിൽ ഇസ്ലാമിക മതമൗലികവാദികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞതായും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കോടതി വിധി ഒരു പാഠമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…