അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി മുന്നറിയിപ്പ് . രാം മന്ദിർ ട്രസ്റ്റിന് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കണം എന്നുമാണ് സന്ദേശം. പ്രാഥമിക അന്വേഷണത്തിൽ ഇ മെയിൽ സന്ദേശം തമിഴ്‌നാട്ടിൽ നിന്നാണ് എത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആരാണ് ഇ മെയിൽ അയച്ചതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അയോദ്ധ്യയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന സ്ഥലത്ത് ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് ഇ മെയിലിൽ പറഞ്ഞിരിക്കുന്നത്.ഇന്നലെ രാത്രിയാണ് സന്ദേശം ലഭിച്ചത്. ക്ഷേത്രത്തിന്‍റെയും പരിസരത്തിന്‍റെയും സുരക്ഷയിൽ ആശങ്ക ഉന്നയിച്ച്, സുരക്ഷ വർദ്ധിപ്പിക്കാൻ ഇമെയിലൂടെ അജ്ഞാതൻ അധികൃതരോട് ആവശ്യപ്പെട്ടു. രാമജന്മഭൂമി ട്രസ്റ്റിന് പുറമേ ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും ഇ മെയിൽ ലഭിച്ചു.

