Tuesday, December 30, 2025

‘മതപരിവർത്തന തന്ത്രങ്ങളുടെ കേരള സ്റ്റോറി’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് തിരുവനന്തപുരത്ത്; മുൻ ഡിജിപി ടി പി സെൻകുമാർ പ്രകാശന കർമം നിർവ്വഹിക്കും

തിരുവനന്തപുരം: സന്തോഷ് ബോബനും വി ആർ മധുസൂദനനും ചേർന്ന് രചിച്ച ‘മതപരിവർത്തന തന്ത്രങ്ങളുടെ കേരള സ്റ്റോറി’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഇന്ന് (16.12.2024) നടക്കും. തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുൻ ഡി ജി പി, ടി പി സെൻകുമാർ പുസ്തക പ്രകാശനം നിർവ്വഹിക്കും. അഡ്വ. സീമ ഹരി പുസ്തകം ഏറ്റുവാങ്ങും. ആചാര്യശ്രീ കെ ആർ മനോജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ ജി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തും.

ആർഷവിദ്യാ സമാജമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പിന്നിലെ യാഥാർഥ്യങ്ങൾ അനാവരണം ചെയ്യുന്ന വിഷയങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ലവ് ജിഹാദ് പ്രമേയമാക്കിയ ചിത്രം കേരള സ്റ്റോറി വലിയ സ്വീകാര്യത നേടിയിരുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന ജിഹാദി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളുടെ ചതിക്കുഴിയിൽനിന്ന് നിരവധി യുവതീയുവാക്കളെ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സംഘടനയാണ് ആർഷവിദ്യാ സമാജം.

Related Articles

Latest Articles