Saturday, November 28, 2026

ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ എം സി മേരി കോമിന് വെങ്കലം

സൈബീരിയ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എം സി മേരി കോമിന് വെങ്കലം. 51 കിലോ ഫ്‌ളൈ വെയിറ്റ് വിഭാഗത്തിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവയോടാണ് മേരികോം പരാജയപ്പെട്ടത്.

സെമിഫൈനലിൽ ഏഴാം സ്വർണം ലക്ഷ്യമിട്ടാണ് താരം ഇറങ്ങിയത്. എങ്കിലും ചരിത്രനേട്ടവുമായാണ് മേരി മടങ്ങുന്നത്. ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവോന്റെ റെക്കോർഡാണ് മേരി മറി കടന്നിരിക്കുന്നത്. 6 സ്വർണം, ഒരു വെള്ളിയാണ് സാവോന്റെ പേരിലുള്ളത്. മേരിക്ക് ആറ് സ്വർണവും ഒരു വെള്ളവും ഒരു വെങ്കലവുമുണ്ട്.

Related Articles

Latest Articles