Friday, January 9, 2026

വിവാഹം മുടങ്ങി; ബൈക്ക് കത്തിച്ചും പോലീസിന് നേരെ കല്ലെറിഞ്ഞും യുവാവ് ;
ബലപ്രയോഗത്തിലൂടെ യുവാവിനെ കോലപ്പെടുത്തി പോലീസ്

ദില്ലി : വിവാഹം മുടങ്ങിയതിന്റെ നിരാശയിൽ ഖാന്‍ മാര്‍ക്കറ്റില്‍ യുവാവ് സ്വന്തം ബൈക്കിന് തീ വെച്ചു . ഫുഡ് ഡെലിവറി നടത്തിയിരുന്ന നദീം ഖാനാണ് തന്റെ ബൈക്ക് കത്തിച്ചത് . ഒക്ടോബര്‍ 23ന് ഖാന്‍ മാര്‍ക്കറ്റ് പോലീസ് പോസ്റ്റിന് മുമ്പിലായിരുന്നു സംഭവം.

ഓര്‍ഡറിലൂടെ ലഭിച്ച ഭക്ഷണമെടുക്കാന്‍ ഖാന്‍ മാര്‍ക്കറ്റിലെത്തിയതായിരുന്നു നദീം. പെട്ടെന്ന് ക്ഷുഭിതനായ ഇയാള്‍ തന്റെ ബൈക്കിന് തീയിടുകയായിരുന്നു. ഇതോടെ ബൈക്ക് പൊട്ടിത്തെറിച്ചു. സമീപത്തെ ചെറിയ മരക്കടയിലേക്കും തീപടര്‍ന്നു. ഇതോടെ പോലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു. ഇതുകണ്ട യുവാവ് പോലീസ് പോസ്റ്റിന് നേരെ കല്ലെറിഞ്ഞു. പിന്നാലെ ബലപ്രയോഗത്തിലൂടെ നദീമിനെ കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Latest Articles