Wednesday, December 17, 2025

ജിമ്മിലുണ്ടായ വെടിവെയ്പ്പില്‍ ആറ് വയസുകാരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഇന്ദേര്‍പുരിയിലെ ജിമ്മിലുണ്ടായ വെടിവെയ്പ്പില്‍ പ്രിൻസ് രാജ് എന്ന ആറ് വയസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു ജിമ്മില്‍ വെടിവെയ്പ്പുണ്ടായതായി പോലീസിന് വിവരം ലഭിച്ചത്. ജിമ്മിന്റെ മുകളിലത്തെ നിലയില്‍ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴായിരുന്നു കുട്ടിക്ക് വെടിയേറ്റത്. ജിം ഉടമസ്ഥന്റെ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കൊല്ലപ്പെട്ട കുട്ടി.

കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു മറ്റൊരാൾക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേ സമയം പ്രാഥമികാന്വേഷണത്തില്‍ ജെ.ജെ.കോളനിയിലെ നാല്‌പേര്‍ക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Related Articles

Latest Articles