brahmastra2
മുംബൈ: അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ്, നാഗാർജുന എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രം ‘ബ്രഹ്മാസ്ത്ര 1 ശിവ’ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തി. ചിത്രത്തിൽ ഷാരൂഖ് ഖാൻഅതിഥി വേഷത്തിലും എത്തുന്നുണ്ട്.
ബ്രഹ്മാസ്ത്ര ട്രൈലോജിയിലെ ആദ്യ ചിത്രമാണ് ഭാഗം 1 ശിവ എന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ അണിയറ പ്രവർത്തകർ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ആസ്ട്രവേഴ്‌സ് പ്രപഞ്ചത്തിലെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് ‘ബ്രഹ്മാസ്ത്ര ഭാഗം 2 ദേവ്’ എന്നാണ്.
എന്നാൽ, രണ്ടാം ഭാഗത്തിൽ ദേവ് ആരാകുമെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹൃത്വിക് റോഷനെയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സമീപിച്ചതായി അഭ്യൂഹങ്ങളുണ്ട്. ‘ബ്രഹ്മാസ്ത്ര ഭാഗം 1 ശിവ’ സംവിധാനം ചെയ്തത്, യേ ജവാനി ഹേ ദീവാനി, വേക്ക് അപ്പ് സിദ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അയൻ മുഖർജിയാണ്.
350 കോടിയിലധികം ബജറ്റിൽ നിർമ്മിച്ച ‘ബ്രഹ്മാസ്ത്ര ഭാഗം 1 ശിവ’ ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ബോളിവുഡ് ചിത്രങ്ങളിലൊന്നാണ്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…