Thursday, May 16, 2024
spot_img

ബ്രഹ്മാസ്ത്ര ഭാഗം 2 ദേവ്! നായകനാകുന്നത് ഹൃത്വിക് റോഷനോ രൺവീർ സിങ്ങോ?

മുംബൈ: അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ്, നാഗാർജുന എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രം ‘ബ്രഹ്മാസ്ത്ര 1 ശിവ’ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തി. ചിത്രത്തിൽ ഷാരൂഖ് ഖാൻഅതിഥി വേഷത്തിലും എത്തുന്നുണ്ട്.

ബ്രഹ്മാസ്ത്ര ട്രൈലോജിയിലെ ആദ്യ ചിത്രമാണ് ഭാഗം 1 ശിവ എന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ അണിയറ പ്രവർത്തകർ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ആസ്ട്രവേഴ്‌സ് പ്രപഞ്ചത്തിലെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് ‘ബ്രഹ്മാസ്ത്ര ഭാഗം 2 ദേവ്’ എന്നാണ്.

എന്നാൽ, രണ്ടാം ഭാഗത്തിൽ ദേവ് ആരാകുമെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും  ഹൃത്വിക് റോഷനെയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സമീപിച്ചതായി അഭ്യൂഹങ്ങളുണ്ട്. ‘ബ്രഹ്മാസ്ത്ര ഭാഗം 1 ശിവ’ സംവിധാനം ചെയ്തത്, യേ ജവാനി ഹേ ദീവാനി, വേക്ക് അപ്പ് സിദ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അയൻ മുഖർജിയാണ്.

350 കോടിയിലധികം ബജറ്റിൽ നിർമ്മിച്ച ‘ബ്രഹ്മാസ്ത്ര ഭാഗം 1 ശിവ’ ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ബോളിവുഡ് ചിത്രങ്ങളിലൊന്നാണ്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

 

Related Articles

Latest Articles