Saturday, January 3, 2026

നിങ്ങളുടെ തലച്ചോർ ആരോഗ്യമുള്ളതാണോ?? ഇല്ലെങ്കിൽ ഏതൊക്കെ പോഷകങ്ങള്‍ വേണമെന്നു നോക്കാം

പ്രായമാകുമ്പോള്‍ ഓര്‍മശക്തി കുറഞ്ഞു തലച്ചോറിന്റെ ആരോഗ്യം ക്രമേണ ക്ഷയിച്ചു വരാറുണ്ട്. തലച്ചോറിന്റെ ആരോഗ്യം സൂക്ഷിക്കാന്‍ പല കാര്യങ്ങളും ചെയ്യാനാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് അതില്‍ പ്രധാനം.തലച്ചോറിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകങ്ങളെ കുറിച്ച്‌ നോക്കാം.

മസ്തിഷ്കത്തിന് പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് ഇരുമ്പ്. വൈജ്ഞാനിക വികസനം, ഡിഎന്‍എ സിന്തസിസ്, മൈറ്റോകോണ്‍ഡ്രിയല്‍ ശ്വസനം, മൈലിന്‍ സിന്തസിസ്, ന്യൂറോ ട്രാന്‍സ്മിറ്റര്‍ സിന്തസിസ്, മെറ്റബോളിസം തുടങ്ങിയ മസ്തിഷ്ക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക.

എല്ലുകളുടെ വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ഡി നല്ലതാണെന്ന് ഭൂരിപക്ഷം ആളുകള്‍ക്കും അറിയാം. എന്നിരുന്നാലും, ഇത് തലച്ചോറിന് അത്യന്താപേക്ഷിതമാണെന്ന വസ്തുതയും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഈ വിറ്റാമിന്‍ പ്രായമായവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത തടയുന്നു.

ശരീരത്തിലെ കുറഞ്ഞ അളവിലുള്ള മഗ്നീഷ്യം മൈഗ്രെയ്ന്‍, വിഷാദം, പല ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍, നിങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ ബോധവാനായിരിക്കുകയും നിങ്ങളുടെ ഭക്ഷണത്തില്‍ മഗ്നീഷ്യം ഉള്‍പ്പെടുത്തുകയും ചെയ്യുക.

സെലിനിയം തലച്ചോറിന്റെ ആന്റിഓക്‌സിഡന്റ് ശേഷി നിലനിര്‍ത്തുന്നു. കൂടാതെ, തൈറോയ്ഡ് ഹോര്‍മോണ്‍ മെറ്റബോളിസം, ഡിഎന്‍എ സിന്തസിസ്, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നുള്ള സംരക്ഷണം എന്നിവയില്‍ സെലിനിയം നിര്‍ണായക പങ്ക് വഹിക്കുന്നു.

Related Articles

Latest Articles