Kerala

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ പരാക്രമം; ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം മാടപ്പള്ളി പത്തിച്ചിറ കോളനി പെരുമ്പനച്ചി തപാലതിര്‍ത്തിയില്‍ പാണാട്ടിൽ വീട്ടിൽ ബിപിൻ(23), തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കൊട്ടാരം ചിറയിൽ വീട്ടിൽ ജോൺസൺ (20), കാവുംഭാഗം പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അഖിൽ ബാബു (24), കാവുംഭാഗം പെരുംതുരുത്തി താഴ്ചത്തറയിൽ അജു പോൾ (22) എന്നിവരാണ് അറസ്റ്റിലായത്.

അജു പോളിന്റെ ബന്ധുവിന്റെ ശവസംസ്കാരച്ചടങ്ങിന് ചെങ്ങന്നൂർ പൂമല ചെട്ടിയാമോടിയിലെത്തിയതാണ് സംഘം. മരണവീട്ടിൽ ബിപിനും ജോൺസണും തമ്മിൽ അടിപിടിയുണ്ടായി. പരി ക്കേറ്റതിനെ തുടർന്ന് ബുധനാഴ്ച രാത്രി എട്ടരയോടെ ചികിത്സ തേടി ആശുപത്രിയിലെത്തി. ബൈക്കിൽ നിന്നു വീണു പരിക്കേറ്റെന്നാണ് ആശുപത്രി ജീവനക്കാരോടു പറഞ്ഞത്. അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ഡോ.സിമൽ തോമസ് കോശി പ്രതികളുടെ ശരീരത്തിലെ പരിക്കുകൾ പരിശോധിക്കുന്നതിനിടെ വിവരം പോലീസിൽ അറിയിക്കരുതെന്ന് പ്രതികൾ ആവശ്യപ്പെട്ടു. പിന്നീട് തർക്കത്തെതുടർന്ന് ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആശുപത്രി ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്നു സെക്യൂരിറ്റി ജീവനക്കാരും പോലീസ് എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകളും അത്യാഹിത വിഭാഗത്തിലെത്തി. പോലീസിലും വിവരം അറിയിച്ചു. ഇതോടെ പ്രതികൾ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും മറ്റ് ജീവനക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും അസഭ്യം പറയാൻ തുടങ്ങി. ഇതിനിടെ ബിപിൻ ആശുപത്രിയിലെ കത്രികയെടുത്ത് ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും നേർക്കു വീശി.

വിവരമറിഞ്ഞ് സ്റ്റേഷനിൽ നിന്നു കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ആരോഗ്യപ്രവർത്തകർക്കും ചികിത്സാ സ്ഥാപനങ്ങൾക്കും എതിരായ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരവും ആശുപത്രി ജീവനക്കാർക്കെതിരെ വധശ്രമം നടത്തിയതിനും അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

anaswara baburaj

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

3 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

3 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

3 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

3 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

4 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

4 hours ago