തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ നിർണ്ണായകമായ വഴിത്തിരിവുകൾ. തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാർ.അമരവിള എൽപി സ്കൂളിലെ അറബിക് അധ്യാപകൻ ഷംനാദ് പ്രധാന കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കി.ഉദ്യോഗാർത്ഥിയും തട്ടിപ്പ് സംഘത്തിലെ ശ്യാം ലാലും തമ്മിലുള്ള ടെലിഫോൺ സംഭാഷണവും പുറത്തുവന്നു.ശ്യാംലാൽ 12 ലക്ഷം കൈമാറിയ ഉദ്യോഗാര്‍ത്ഥിയെ പറഞ്ഞ് പറ്റിക്കുകയായിരുന്നു.ടൈറ്റാനിയം കേസിൻറെ വ്യാപ്തി വളരെ വലുതാണെന്നതിൻറെ മറ്റൊരു തെളിവാണ് പുറത്തുവന്ന ടെലിഫോൺ സംഭാഷണം. ഈ സംഭവത്തിൽ പണം വാങ്ങിയത് മറ്റ് കേസിൽ അറസ്റ്റിലായ ദിവ്യാ നായരല്ല.
പകരം ഇടനിലയായി നിന്ന് പണം വാങ്ങിയത് അമരവിള എൽപി സ്കൂളിലെ അധ്യാപകനായ ഷംനാദാണ്. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ശ്യാം ലാൽ, പ്രേം കുമാർ എന്നിവരും ഷംനാദും ചേർന്നാണ് ഇവിടെ തട്ടിപ്പ് നടത്തിയത്. ഉദ്യോഗാർത്ഥിയിൽ നിന്നും മൂന്ന് തവണയായി സംഘം കൈപ്പറ്റിയത് 12 ലക്ഷം രൂപ ആണ്.ശ്യാം ലാലാണ് ഉദ്യോഗാർത്ഥിയെ ഇൻറർവ്യൂവിനായി ടൈറ്റാനിയത്തിലെത്തിക്കുന്നത്. അഭിമുഖം നടത്തിയത് മറ്റ് കേസുകളിൽ ഉൾപ്പെട്ട ഡിജിഎം ശശികമാരൻ തമ്പിയും.ഇനിയും വിവരങ്ങൾ ശേഖരിക്കുവാനുണ്ടെന്നും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.

