മലപ്പുറം: മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ.
ഹെഡ് ക്ലർക്ക് ആയ കണ്ണൂർ സ്വദേശി പി.വി ബിജുവാണ് വിജിലൻസിന്റെ പിടിയിലായത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്.
ആദ്യം 5000 രൂപ ചോദിച്ചെങ്കിലും പിന്നീട് 3500 രൂപയാക്കി ചുരുക്കി. ഏഴ് മാസം മുമ്പാണ് ബിജു മഞ്ചേരിയിലെ സബ് രജിസ്ട്രാർ ഓഫീസിലെത്തിയത്.

