Monday, December 15, 2025

വിഘടനവാദത്തിന് ബൗദ്ധിക തിരിച്ചടി നൽകാൻ ബ്രിഡ്‌ജിങ്‌ സൗത്ത് കോൺക്ലേവ് തിരുവനന്തപുരത്തും; ദക്ഷിണ ഭാരതം അവിഭാജ്യ ഘടകമെന്ന് പ്രഖാപിച്ച് ദേശീയക്കൂട്ടായ്മ ആഗസ്റ്റ് 29 ന്; സ്വാഗത സംഘം രൂപീകരിച്ചു

തിരുവനന്തപുരം : കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോൺക്ലവ് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് നടക്കും. ദക്ഷിണ ഭാരതത്തെ, ഭാരതത്തിൽ നിന്ന് വേർപ്പെടുത്തി നിർത്താൻ ലക്ഷ്യമിട്ടുള്ള ആശയ പ്രചാരണങ്ങൾക്കെതിരെ “ദക്ഷിണഭാരതം അവിഭാജ്യഘടകം” എന്ന സന്ദേശം ഉയർത്തിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

കേസരി വാരിക എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ബ്രിഡ്ജിങ് സൗത്ത് കോൺക്ലവ് 2024 സംഘടിപ്പിക്കുന്നത്. രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന നിരവധി വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും. കോൺക്ലേവിന്റെ ഭാഗമായി 101 അംഗ സ്വാഗതസംഘവും തലസ്ഥാനത്ത് രൂപീകരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് പ്രൊഫ. എം. എസ്. രമേശന്‍ അദ്ധ്യക്ഷനായ ചടങ്ങിൽ കേരള സർവകലാശാല വി സി ഡോ. മോഹൻ കുന്നുമ്മൽ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കേസരി നടത്തുന്നത് ഒറ്റയാൾ പോരാട്ടമാണെന്നും ദേശവിരുദ്ധ ശക്തികൾക്കെതിരായ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോളേജുകൾ ഇടത് ജിഹാദി ഭീകരവാദികളെ വാർത്തെടുക്കുന്നുവെന്ന് കേസരി മുഖ്യപത്രാധിപർ മധു മീനച്ചൽ വ്യക്തമാക്കി.

മുൻ ഡിജിപി ടി പി സെൻകുമാറാണ് സ്വാഗത സംഘത്തിന്റെ മുഖ്യരക്ഷാധികാരി. കേരള സർവകലാശാല വി സി ഡോ. മോഹൻ കുന്നുമ്മൽ, മുൻ വി സിമാരായ മോഹൻ കുമാർ, ഡോ. അബ്ദുൽ സലാം, കൂടാതെ, ഡോ. റാണി മോഹൻദാസ് എന്നിവരടങ്ങുന്നതാണ് 101 അംഗ സമിതി. മുൻ അംബാസിഡർ ഡോ. ടി പി ശ്രീനിവാസനാണ് സ്വാഗത സംഘ ചെയർമാൻ. എം എസ് ഗോപാലാണ് വർക്കിങ് ചെയർമാൻ. തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള, ഡോ. കിഷോർ, ഡോ. പ്രദീപ് ജ്യോതി, ജി കെ സുരേഷ് ബാബു, ജ്യോതിഷ് ചന്ദ്രൻ, സനൽ കുമാരൻ നായർ, ശ്രീവത്സൻ നമ്പൂതിരി, രഞ്ജിത്ത് കാർത്തികേയൻ. ഹരി എസ് കർത്ത, ആർ ഗോപിനാഥ്‌ എന്നിവരാണ് വൈസ് ചെയർമാൻമാർ. തിരൂർ രവീന്ദ്രനാണ് സ്വാഗതസംഘം ജനറൽ കൺവീനർ. ഭാരതീയ വിചാര കേന്ദ്രം അക്കാദമിക് ഡയറക്ടർ ഡോ. കെ എം മധുസൂദനൻ പിള്ളയാണ് ജനറൽ സെക്രട്ടറി.

Related Articles

Latest Articles