Saturday, January 3, 2026

കോടിയേരിയുടെ മക്കള്‍ സിപിഎമ്മിന് തീരാതലവേദന: മുഖം രക്ഷിക്കാന്‍ പാര്‍ട്ടിയും ബിനോയ് കോടിയേരിയെ കൈവിട്ടു:പാര്‍ട്ടി ആരെയും സംരക്ഷിക്കില്ല, പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും ബൃന്ദാ കാരാട്ട്

ബംഗാള്‍: കോടിയേരിയുടെ മക്കള്‍ സിപിഎമ്മിന് തീരാതലവേദനയെന്ന് തെളിയിക്കുന്ന വാക്കുകളാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സിപിഎം ബൃന്ദാ കാരാട്ടിന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ പരാതി വ്യക്തിപരമാണെന്നും പ്രത്യാഘാതം വ്യക്തിപരമായി തന്നെ നേരിടണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് പ്രതികരിച്ചു. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും ബൃന്ദാകാരാട്ട് കൂട്ടിച്ചേര്‍ത്തു.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്ന് ബീഹാര് സ്വദേശിനി മുംബൈ പോലിസിന് പരാതി നല്‍കിയത്. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഈ മാസം 13 നാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. അന്ധേരി ഓഷിവാര പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Articles

Latest Articles