International

പ്രധാനമന്ത്രി പദവിയിൽ ലാവിഷായി ഋഷി സുനക് ; സ്വകാര്യ ജെറ്റ് യാത്രയ്ക്കായി പൊടിച്ചത് ഖജനാവിൽ നിന്ന് 5 ലക്ഷം യൂറോ

ലണ്ടൻ : യുകെ പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വർഷം യാത്രക്കായി സ്വകാര്യ ജെറ്റ് ഉപയോഗിച്ചതിലൂടെ 5 ലക്ഷം യൂറോ പൊതു ഖജനാവിൽ നിന്ന് ചെലവായതായി ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. പലപ്പോഴായി ചെയ്ത ഒരാഴ്ചയിലേറെ ദൈർഖ്യമുള്ള യാത്രയ്ക്കാണ് ഇത്രയും ഉയർന്ന തുക ചിലവാക്കിയിരിക്കുന്നത്. ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി27) പങ്കെടുത്ത് പിറ്റേദിവസം തിരിച്ചെത്തിയ യാത്രയ്ക്ക് സുനക് സ്വകാര്യ ജെറ്റ് തിരഞ്ഞെടുത്തത്തിലൂടെ 1.08 ലക്ഷം യൂറോ സർക്കാരിന് ചെലവഴിക്കേണ്ടി വന്നു.

ഒരാഴ്ചയ്ക്കുശേഷം ഇന്തൊനീഷ്യയിലെ ബാലിയിലേക്ക് ജി20 ഉച്ചകോടിക്കായി വീണ്ടും സ്വകാര്യ ജെറ്റിൽ സുനക് പറന്നതിന്റെ ചെലവ് 3.40 ലക്ഷം യൂറോയാണ്. ഡിസംബറിൽ ലാത്‌വിയയിലേക്കും എസ്റ്റോണിയയിലേക്കും നടത്തിയ യാത്രയ്ക്ക് 62,498 യൂറോയും വ്യക്തിഗത ചെലവായി 2500 യൂറോയും പൊതു ഖജനാവിന് നഷ്ടമായി.

യാത്രകളിൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവുകളെക്കുറിച്ച് പുറത്തുവന്ന രേഖയിൽ സൂചനയില്ല. ബാലിയിലെ പരിപാടിയിൽ കുറഞ്ഞത് 35 ഉദ്യോഗസ്ഥർ സുനകിനൊപ്പം പങ്കെടുത്തിരുന്നു. യുകെയിലെ മാദ്ധ്യമപ്രവർത്തകരും വിമാനയാത്രകളിൽ പ്രധാനമന്ത്രിയെ അനുഗമിക്കാറുണ്ട്. എന്നാൽ ഇവർ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യുക.

പാസഞ്ചർ യാത്രകൾക്കായി തയാറാക്കപ്പെട്ടിരിക്കുന്ന ആർഎഎഫ് വോയേജർ വിമാനം പ്രധാനമന്ത്രിയുടെ ഓഫിസിനു ഉപയോഗിക്കാമെങ്കിലും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാ യാത്രകളും ടൈറ്റൻ എയർവേസിന്റെ ചാർട്ടേഡ് എയർബസ് എ321ൽ ആണ് നടത്തിയിരിക്കുന്നത്. വിമാനങ്ങളുടെ ടെയിൽ ഫിന്നിൽ ബ്രിട്ടന്റെ യൂണിയൻ പതാകയും അധികൃതർ ഉൾപ്പെടുത്തിയിട്ടുണ്ട്.

Anandhu Ajitha

Recent Posts

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

33 mins ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

38 mins ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

57 mins ago

എപിപി അനീഷ്യയുടെ ആത്മഹത്യ; നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…

1 hour ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം ; മർദിച്ചത് മാലയിടാനെന്ന വ്യാജേന എത്തിയ സംഘം ; കേസെടുത്ത് പോലീസ്

ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…

1 hour ago

സൗരക്കാറ്റിന് പിന്നാലെ സൗര ജ്വാല ! ഭൂമിക്കുള്ള അടുത്ത പണിയുമായി സൂര്യൻ

ഇതിനൊരു അവസാനവുമില്ലേ ..ഭൂമിക്കുള്ള അടുത്ത പണിയുമായി സൂര്യൻ

1 hour ago