ഓപ്പറേഷന്‍ സിന്ദൂറിനിടെ ഭയന്നോടുന്ന പാക് സൈനികരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിഎസ്എഫ്.
ഇന്ത്യയുടെ കനത്ത തിരിച്ചടി പ്രതിരോധിക്കാനാകാതെ ജീവനും കൊണ്ട് ഓടുന്ന പാക് സൈനികരെ വീഡിയോയില്‍ കാണാം. ലക്ഷ്യം പിഴക്കാതെ വളരെ കൃത്യമായിരുന്നു ഭാരതം നടത്തിയ ഓരോ ആക്രമണങ്ങളും.ഇത് ദൃശ്യങ്ങളടക്കം പുറത്തുവിട്ടുകൊണ്ട് സ്ഥിരീകരിക്കുകയാണ് ഇന്ത്യന്‍ സേന. നേരത്തേ ഇന്ത്യ തകര്‍ത്ത ഒമ്പത് ഭീകരകേന്ദ്രങ്ങളുടെ ചിത്രം സൈന്യം പുറത്തുവിട്ടിരുന്നു.
India's Operation Sindoor:
India's BSF releases visuals of destruction Pakistan post Putwal, Chaprar, Chota Chak, Pakistani rangers running; Indian weapons in action by BSF after Pakistani attack
Vdo ctsy: BSF pic.twitter.com/ZzDFbdsmXX
— Sidhant Sibal (@sidhant) May 27, 2025
പാക് അധിനിവേശ കശ്മീരിലെയും പാകിസ്താനിലെയും ഒട്ടേറെ ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തത്. നൂറിലധികം ഭീകരന്മാരാണ് ആക്രമണത്തിൽ ചത്ത് മലച്ചത്. മുസാഫര്‍ ബാദിലെ സവായ് നാല, സൈദ്ന ബിലാല്‍, ഗുല്‍പുര്‍, ഭര്‍നാല, അബ്ബാസ് ബഹാവല്‍പുര്‍, മുരിദ്കെ, സര്‍ജല്‍, മെഹ്‌മൂന ജോയ എന്നീ സ്ഥലങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യ ആകെ ഒമ്പത് കേന്ദ്രങ്ങളാണ് തകര്‍ത്തത്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പലതവണ പാകിസ്ഥാൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. എന്നാല്‍, ഡ്രോണുകളെ തകര്‍ത്ത് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ നാല് വ്യോമതാവളങ്ങളടക്കം 38 കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് പാക് സൈന്യം ആക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനം അവയെ ഫലപ്രദമായി നേരിട്ടു.

