Monday, September 21, 2026

ഒൻപതാമത്തെ പരീക്ഷണവും പരാജയം !സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് പ്രോഗ്രാം ലക്ഷ്യം കണ്ടില്ലവിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പ്രോഗ്രാം ഒൻപതാം തവണയും ലക്ഷ്യം കണ്ടില്ല.ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് ലക്ഷ്യം കാണാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീഴുകയായിരുന്നു.പരീക്ഷണ വിക്ഷേപണം പരാജയപ്പെടുകയും ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ചിന്നിച്ചിതറുകയും ചെയ്തു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത വാഹനം മോക് സാറ്റലൈറ്റുകള്‍ പുറത്തിറക്കുന്നതും ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ അതിന്റെ താപകവചം പരിശോധിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രധാന നാഴികക്കല്ലുകള്‍ ഈ പരീക്ഷണത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് പതിച്ചതെന്നും എവിടെയെന്ന് നിശ്ചയമില്ലെന്നുമാണ് സ്‌പേസ് എക്‌സ് അറിയിക്കുന്നത്. ലാന്‍ഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌പേസ് എക്‌സ് വ്യക്തമാക്കി. വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്‌പേസ് എക്‌സ് പറഞ്ഞു.ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്.ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല. അവസാനം നടന്ന പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടര്‍ക്‌സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തിയിരുന്നു. ഇത് ഒഴിവാക്കാന്‍ വ്യോമഗതാഗതം കുറവുള്ള സമയത്താണ് ഇന്നത്തെ പരീക്ഷണം നടത്തിയത്.

Related Articles

Latest Articles