Monday, December 22, 2025

ഗുജറാത്തിൽ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർ എവിടെ? തിരച്ചിൽ ഊർജ്ജിതമാക്കി ബിഎസ്എഫ്

അഹമ്മദാബാദ്: പാക് മത്സ്യബന്ധന ബോട്ടുകളിൽ (Pak Shiping Boat Seized In Gujarat) എത്തിയവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി ബിഎസ്എഫ്. ബിഎസ്എഫിനും വ്യോമ സേനയ്ക്കുമൊപ്പം ഗുജറാത്ത് തീരദേശ പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

വ്യാഴാഴ്ച്ച അർദ്ധരാത്രിയോടെയാണ് 11 ബോട്ടുകൾ ഭുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്. ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിലാണ് ബോട്ടുകൾ കണ്ടെത്തിയത്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തിരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.

Related Articles

Latest Articles