Sunday, June 16, 2024
spot_img

അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട; ഇന്ത്യ-പാക് അതിർത്തിയിൽ പിടിച്ചെടുത്തത് 35 കോടിയുടെ ലഹരിവസ്തുക്കൾ

ബാർമർ: ഇന്ത്യ-പാക് അതിർത്തിയിൽ 35 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് ബിഎസ്എഫ്(Drugs Seized In India Pak Border). രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപത്ത് നിന്നാണ് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. അതേസമയം ബാർമറിലെ ഗദ്ര റോഡ് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പഞ്ച്‌ല ഗ്രാമത്തിൽ നിന്നാണ് ഇത് പിടിച്ചെടുത്തതെന്ന് ബിഎസ്എഫിന്റെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

അതിർത്തി രക്ഷാസേനയാണ് 14 കിലോ കഞ്ചാവ് പിടികൂടിയത്. ഇതിന് 35 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിർത്തി രക്ഷാ സേനയ്‌ക്ക് പുറമെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ബാർമർ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇത് കണ്ടെത്തിയത്. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമമായിരുന്നു ഇതെന്നാണ് കണ്ടെത്തൽ. എന്നാൽ ഈ വിവരം നേരത്തെ മനസിലാക്കിയ ബിഎസ്എഫ് തന്ത്രപരമായി ഇവരെ പിടികൂടുകയായിരുന്നു.

Related Articles

Latest Articles