bsp-jagadeep-dhankar
ലക്‌നൗ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകറിന് പിന്തുണയുമായി ബഹുജൻ സമാജ് പാർട്ടി. ബിഎസ്പി അദ്ധ്യക്ഷ മായാവതിയാണ് പിന്തുണയ്‌ക്കുന്നതായി വ്യക്തമാക്കിയത്. പ്രസ്ഥാനവും പൊതുതാൽപ്പര്യവും കണക്കിലെടുത്താണ് പിന്തുണ നൽകാനുള്ള തീരുമാനമെന്നാണ് മായാവതി ട്വീറ്റ് ചെയ്തത്.
മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷ സ്ഥാനാർഥി.ഓഗസ്റ്റ് ആറിനാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ജഗ്ദീപ് ധൻകറിന് ബിജു ജനതാദളും(ബിജെഡി) പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു.
അഭിഭാഷകനായ ധൻകർ 1989-ലാണ് രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നത്. 2019 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റതിനുശേഷം മമത ബാനർജി സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾക്കെതിരെ പലപ്പോഴും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.അടുത്തിടെയാണ് അദ്ദേഹം ഗവർണർ സ്ഥാനം രാജിവെച്ചത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…