Monday, May 20, 2024
spot_img

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വീണ്ടും സംശയ നിഴലിൽ;പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയായ നുസ്രത്ത് മിര്‍സയെ സെമിനാറിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ ആദിഷ് അഗര്‍വാലയുടെ വെളിപ്പെടുത്തല്‍

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വീണ്ടും സംശയ നിഴലിൽ;പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയായ നുസ്രത്ത് മിര്‍സയെ സെമിനാറിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ ആദിഷ് അഗര്‍വാലയുടെ വെളിപ്പെടുത്തല്‍

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി 2010ല്‍ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയായ നുസ്രത്ത് മിര്‍സയെ സെമിനാറിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ ആദിഷ് അഗര്‍വാലയുടെ വെളിപ്പെടുത്തല്‍ . പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനും ഇന്ത്യയില്‍ ചാരവൃത്തി നടത്തിയെന്ന് തുറന്നു പറയുകയും ചെയ്ത നുസ്രത്ത് മിര്‍സയെ 2010 ല്‍ ഭീകരതയെക്കുറിച്ചുള്ള സെമിനാറിലേക്ക് ക്ഷണിക്കാന്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ ആദിഷ് അഗര്‍വാല അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ജൂറിസ്റ്റ്‌സ് സെമിനാറില്‍ തീവ്രവാദത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള സമ്മേളനത്തില്‍ താന്‍ പങ്കെടുത്തതായി പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സ വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിന്റെ ക്ലിപ്പുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആദിഷ് അഗര്‍വാലയായിരുന്നു അന്ന് ഐസിജെയുടെ സംഘാടകന്‍.

‘നുസ്രത്ത് മിര്‍സയെ ക്ഷണിക്കാന്‍ ഹമീദ് അന്‍സാരിയുടെ ഓഫീസ് എന്നോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ, ഞാന്‍ അത് ചെയ്തില്ല. ഞാന്‍ നുസ്രത്ത് മിര്‍സയെ ക്ഷണിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഉപരാഷ്ട്രപതി 20 മിനിറ്റ് മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത് ‘ അഗര്‍വാല പറഞ്ഞു.

2009 ഒക്ടോബര്‍ 27ന് ജുമാമസ്ജിദ് യുണൈറ്റഡ് ഫ്രണ്ട് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മുന്‍ ഉപരാഷ്ട്രപതി നുസ്രത്ത് മിര്‍സയ്ക്കൊപ്പം വേദി പങ്കിടുന്ന ഫോട്ടോയും അഗര്‍വാലെ പ്രസിദ്ധപ്പെടുത്തി, പാക് മാധ്യമപ്രവര്‍ത്തകനെ ഒരിക്കലും കണ്ടിട്ടില്ലെന്ന ഹമീദ് അന്‍സാരിയുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അവകാശവാദങ്ങള്‍ അഗര്‍വാല തള്ളിക്കളഞ്ഞു.

2009 ലെ പരിപാടിയില്‍ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ (നുസ്രത്ത് മിര്‍സ) പങ്കെടുത്തുവെന്ന് ഹമീദ് അന്‍സാരിക്ക് അറിയാമായിരുന്നു. അത് പ്രോട്ടോക്കോള്‍ ആണ്, സ്ഥിരീകരണമില്ലാതെ ആര്‍ക്കും വേദിയില്‍ ഇരിക്കാന്‍ കഴിയില്ല, മാത്രമല്ല ഇത് നിയമവിരുദ്ധമായ മീറ്റിംഗായിരുന്നു. സംഘാടകര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റേയും അനുമതിയില്ലായിരുന്നു’ അഗര്‍വാല പറഞ്ഞു.

നുസ്രത്ത് മിര്‍സയുടെ അവകാശവാദങ്ങള്‍ ഉദ്ധരിച്ച്, പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനുമായി അന്‍സാരി ‘സെന്‍സിറ്റീവായതും വളരെ രഹസ്യാത്മകവുമായ’ വിവരങ്ങള്‍ പങ്കിട്ടുവെന്ന് ബിജെപി ആരോപിച്ചു. 2005-11 കാലയളവില്‍ അന്‍സാരി തന്നെ അഞ്ച് തവണ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നതായി മിര്‍സ തന്റെ അഭിമുഖത്തില്‍ പറഞ്ഞിരുന്നതായും ബിജെപി അവകാശപ്പെട്ടു. ഇവിടെ നിന്നു ശേഖരിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ തന്റെ രാജ്യത്തെ ചാരസംഘടനയായ ഐഎസ്ഐക്ക് കൈമാറിയതായി മിര്‍സ വീഡിയോയിലൂടെ അവകാശപ്പെട്ടു.

Related Articles

Latest Articles