Saturday, December 13, 2025

യു.പിയിലും പഞ്ചാബിലും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ബി.എസ്.പി; ആരുമായും സഖ്യമില്ലെന്ന് മായാവതി

ലഖ്‌നൗ : ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ബഹുജന്‍
സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അസദുദീന്‍ ഒവൈസിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് മായാവതിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച ബി.എസ്.പിക്ക് വെറും പതിനെട്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതേ സമയം ഉത്തര്‍പ്രദേശില്‍ നൂറ് സീറ്റില്‍ മല്‍സരിക്കുമെന്നാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഒവൈസി പ്രഖ്യാപിച്ചിരിക്കുന്നത്. മായാവതിയുമായി ചര്‍ച്ച നടത്തിയെന്നും അസദദുീന്‍ വ്യക്തമാക്കിയിരുന്നു. പഞ്ചാബില്‍ അകാലിദളുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളും മായാവതി തള്ളിക്കളഞ്ഞു. പഞ്ചാബിലും ഒറ്റയ്ക്ക് മല്‍സരിക്കാനാണ് തീരുമാനമെന്നാണ് മായാവതി വ്യക്തമാക്കിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles