Sunday, January 11, 2026

പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമര്‍ശം വായിച്ച് ഗവര്‍ണര്‍; വായിച്ചത് വ്യക്തിപരമായ വിയോജിപ്പോടെ

തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. പ്രഖ്യാപനത്തിലെ 18ാം പാരഗ്രാഫാണ് വായിച്ചത്. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കരുത്. പൗരത്വ നിയമഭേദഗതി മതനിരപേക്ഷത തകര്‍ക്കുന്നു.

വിമര്‍ശനം സര്‍ക്കാര്‍ നയമല്ല, കാഴ്ചപ്പാട്. വ്യക്തിപരമായ വിയോജിപ്പോടെ ഭാഗം വായിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യത്തെ മാനിക്കുന്നു എന്നും ഗവര്‍ണര്‍. നടപടിയെ ഡസ്‌കിലടിച്ച് ഭരണപക്ഷം സ്വാഗതം ചെയ്തു.

അതേ സമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗവര്‍ണര്‍ക്ക് എതിരായ പ്രമേയം നിയമസഭാ ബുള്ളറ്റിനിലാണ് പ്രസിദ്ധീകരിച്ചത്.

നിയസഭയില്‍ എത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ വഴിയടച്ച് ഗവര്‍ണറെ തടഞ്ഞു കൊണ്ട് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പ്രധാന കവാടത്തിന് മുന്നില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചു.

‘ഗവര്‍ണര്‍ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. പിന്നീട് നിയമസഭയുടെ പുറത്താണ് പ്രതിഷേധം തുടര്‍ന്നത്.

Related Articles

Latest Articles