Monday, December 22, 2025

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ചർച്ച ഈ മാസം 30 ന് അവലോകന യോഗം; വിഷയത്തിലെ സർക്കാർ നടപടികൾ യോഗത്തിൽ വിലയിരുത്തും

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഈ മാസം 30 ന് അവലോകന യോഗം ചേരും. വിഷയത്തിലെ സർക്കാർ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കുചേരും.

സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രിംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രിം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles