Saturday, December 20, 2025

മൂന്ന് നില കെട്ടിടം തകർന്ന് വീണു; ഒരു കുട്ടിക്ക് ദാരുണാന്ത്യം, അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

ബെയ്‌റൂട്ട്: വടക്കൻ ലെബനനിലെ ഖിബ്ബെയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു. അപകടത്തിൽ ഒരു കുട്ടിക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല.

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ പരുക്കേറ്റവരെ യഥാസമയം ചികിത്സിക്കാൻ പ്രാദേശിക ആശുപത്രികളോട് നിയുക്ത ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി ആവശ്യപ്പെട്ടു.

Related Articles

Latest Articles