Wednesday, May 1, 2024
spot_img

മലബാറിലെ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവിൽ കാൻസർ ചികിത്സ: ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ആരോഗ്യമേഖലയില്‍ ഇന്ത്യയുടെ പരിവര്‍ത്തനം നടത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വി.മുരളീധരന്‍

മലപ്പുറം: മലപ്പുറം എടപ്പാള്‍ നടുവട്ടത്തിലെ ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പുതിയ കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വഹിച്ചു. ആരോഗ്യ മേഖലയിലെ പരിവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അത്തരമൊരു ആശയത്തില്‍ നിന്നാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ആവിഷ്‌കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന എടപ്പാള്‍ നടുവട്ടം കേന്ദ്രമാക്കിയാണ് ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് പ്രവര്‍ത്തിക്കുന്നത്. കാന്‍സര്‍ ചികിത്സാ രംഗത്ത് ദേശീയ തലത്തില്‍ തന്നെ മികവുറ്റ സേവനം നടത്തുന്ന കാര്‍ക്കിനോസുമായി സഹകരിച്ചാണ് പുതിയ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

ലോകത്തിലെ തന്നെ കാന്‍സര്‍ ചികിത്സാ മേഖലയില്‍ പ്രശസ്തരായ അമേരിക്കയിലെ മായോ ക്ലിനിക്കുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണ് കാര്‍ക്കിനോസ്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ആരോഗ്യമേഖലയില്‍ ഇന്ത്യയുടെ പരിവര്‍ത്തനം നടത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

26 ഏക്കറോളം സ്ഥലത്ത് 550 ബെഡ് കപ്പാസിറ്റിയോടെ ആധുനിക രീതിയിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. അത്യാധുനിക ഉപകരണങ്ങളുള്ള പുതിയ കാന്‍സര്‍ സെന്റര്‍ മലബാറിലെ രോഗികള്‍ക്ക് വലിയ ആശ്രയമാകുമെന്നും കുറഞ്ഞ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സ സാധാരണക്കാരിലേക്കെത്തുമെന്നും വി. മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ പ്രശസ്തരായ കാന്‍സര്‍ ചികിത്സാ വിദഗ്ധരെ ഉള്‍പ്പെടുത്തിയ കാര്‍ക്കിനോസിന്റെ ലെവല്‍ ടു നിലവാരത്തിലുള്ള കാന്‍സര്‍ സെന്ററാണ് ശ്രീവത്സത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.

Related Articles

Latest Articles