Friday, May 3, 2024
spot_img

കോഴിക്കോട് 266 വെടിയുണ്ടകൾ കണ്ടെത്തി; തിരകൾ റൈഫിളിൽ ഉപയോഗിക്കുന്നത്

കോഴിക്കോട്: കോഴിക്കോട് നഗര പരിസരത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. 266 വെടിയുണ്ടകളാണ് കണ്ടെടുത്ത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത വെടിയണ്ടകൾ പിസ്റ്റലുകളിലും റൈഫിളിലും ഉപയോഗിക്കുന്നവയാണെന്നാണ് പോലീസിന്റെ നിരീക്ഷണം.

കോഴിക്കോട് ബൈപ്പാസിനടുത്താണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തിയത് 266 ബുള്ളറ്റുകളോളം ആണ്. എന്നാൽ പരിശീലനത്തിനായി എത്തിയവർ ഉപയോഗിച്ച വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ഇവ അഞ്ച് പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തൊണ്ടയാട് ബൈപ്പാസിന് സമീപം കുറ്റി കുത്തിയ തൊടി പറമ്പിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. മാത്രമല്ല വെടിവെയ്ക്കുമ്പോള്‍ ഉന്നം പിടിക്കുന്നതിന് ഉപയോഗിക്കുന്ന ടാര്‍ഗറ്റ്, വടി തുടങ്ങിയ സാധനങ്ങളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ ശ്രീനിവാസ്, മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Related Articles

Latest Articles